Tuesday, November 9, 2010

പിറന്നാള്‍
ഒരു കുടുംബത്തിന്റെയും ജീവിതത്തിലെയും ഒരു സ്വപ്നമായ് ഒരു കുഞ്ഞു വരാന്‍ കൊതിച്ച ദിനങ്ങള്‍.
കൊഞ്ചിക്കാനും കൊതിയോടെ വാരി എടുത്തു ഉമ്മ കൊടുക്കാനും ആഗ്രഹിക്കുന്ന കുറെ മനസ്സുകള്‍
എല്ലാവരുടെയും സ്വപ്‌നങ്ങള്‍ നീണ്ടു പോകുമ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ വിഷമങ്ങള്‍ക്കും
വിങ്ങലുകള്‍ക്കുമായ് വഴി മാറി കൊടുക്കുന്ന ദിനങ്ങള്‍.പരാതികളും പരിഫവങ്ങളും മനസ്സിനെ
തളര്‍ത്തിയ നിമിഷങ്ങള്‍,,എല്ലാം ഒരു കുഞ്ഞിനെ കാണാനുള്ള കൊതിയില്‍ മറക്കുന്നു....
എന്ന് വരും അവള്‍ അല്ലെങ്ങില്‍ അവന്‍ എന്നുള്ള മനസ്സിന്റെ കൊതി,,,പ്രാര്‍ത്ഥനകളും
വഴിപാടുകളുമായ് ദിവസങ്ങള്‍ പോകുമ്പോള്‍,,,,കുഞ്ഞിന്റെ ചിരിയും കരച്ചിലും കേള്‍ക്കാന്‍ കൊതിച്ച
ആ മനസിന്റെ കണ്ണുനീര്‍ ഒരിക്കലും വര്ന്നിരുന്നില്ല.
വിവാഹ ജീവിതം ഒരിക്കലും ഒരു കൈപുള്ള വേദനയായി മാറാന്‍ ആരും കൊതിക്കാറില്ല,,,
ആദ്യ സന്തോഷ ദിനങ്ങള്‍ കഴിഞ്ഞുള്ള ഒരു കുഞ്ഞിന്റെ വരവിനായുള്ള കാത്തിരുപ്പിനു നീളം കൂടുമ്പോള്‍
ആ സന്തോഷവും ഒരു ചെറു വേദനയായി മാറുന്നു.എവിടെയാണ് പിഴച്ചത്, എവിടെയാണ് നഷ്ടങ്ങള്‍ സംഭവിച്ചത്
എല്ലാം ഓര്‍ത്തു ഓര്‍ത്തു വേദനിക്കുന്ന ദിവസങ്ങള്‍.അയല്‍ക്കാരുടെയും വീടുകരുടെയും മുനവെച്ചുള്ള ചോദ്യങ്ങള്‍
എല്ലാം തരണം ചെയ്യാന്‍ ആ മനസ്സ് പെടാപാടു പെടുമ്പോള്‍ അവള്‍ക്കാശ്വാസം തന്നെ താലികെട്ടിയ പുരുഷന്‍ മാത്രം.
ആശ്വസങ്ങളുടെയും പരിഹാസങ്ങളുടെയും ഇടയില്‍ ആ ജീവിതത്തിലേക്ക് ഒരു കുഞ്ഞു പിറന്നാല്‍ അവരുടെ സന്തോഷത്തിനു
അതിരുകള്‍ ഇല്ലാതാകുന്നു.മുന്‍പ് വേദനിപിച്ചവര്‍ സന്തോഷിക്കുന്ന മുഖവുമായ് അരികില്‍ നില്‍ക്കുമ്പോള്‍ തങ്ങള്‍ ജീവിതത്തിലെ
എല്ലാം നേടിയ തോന്നല്‍,,,,,,,,,,,,, എല്ലാവരും തന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കാണുമ്പോള്‍ ഈ സന്തോഷം കാണുവാനോ
തങ്ങളെ ഇത്രയും നാള്‍ ദൈവം വേദനകള്‍ നല്‍കി പരീക്ഷിച്ചത് എന്ന് തോന്നി പോകുന്നു,,,
എല്ലാം അവളുടെ മടിയില്‍ കിടന്നു ആലോചിക്കുമ്പോള്‍ തമാശ പോലെ അവള്‍ കാതില്‍ പറഞ്ഞു
"കിടന്നോ നാളെ മോന്റെ പിറന്നാള്‍ അല്ലെ പള്ളില്‍ പോവണ്ടേ,,"അതെ നാളെ അവന്റെ പിറന്നാള്‍, വേദനകള്‍ നിറഞ്ഞ ഞങ്ങളുടെ
ജീവിതത്തിലേക് സന്തോഷവുമായ് കടന്നു വന്നവന്‍ ,,,തങ്ങളെ പോലെ വേദന അനുഭവിക്കുന എത്രയോ ദമ്പതികള്‍ ഉണ്ടാവും.
ദൈവം അവര്‍ക്ക് സന്തോഷം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു മകനു ഉമ്മ നല്‍കി അവളിലേക്ക്‌ ചേര്‍ന്ന് കിടന്നു.,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,(മനസ്സിന്റെ വേദനകള്‍ ദൈവം കാണുന്നുണ്ട്,,അവിടുത്തെ അനുഗ്രഹത്തിന് മുന്നില്‍ ഒന്നും ഇല്ല,,)

No comments:

Post a Comment