പിറന്നാള്‍
ഒരു കുടുംബത്തിന്റെയും ജീവിതത്തിലെയും ഒരു സ്വപ്നമായ് ഒരു കുഞ്ഞു വരാന്‍ കൊതിച്ച ദിനങ്ങള്‍.
കൊഞ്ചിക്കാനും കൊതിയോടെ വാരി എടുത്തു ഉമ്മ കൊടുക്കാനും ആഗ്രഹിക്കുന്ന കുറെ മനസ്സുകള്‍
എല്ലാവരുടെയും സ്വപ്‌നങ്ങള്‍ നീണ്ടു പോകുമ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ വിഷമങ്ങള്‍ക്കും
വിങ്ങലുകള്‍ക്കുമായ് വഴി മാറി കൊടുക്കുന്ന ദിനങ്ങള്‍.പരാതികളും പരിഫവങ്ങളും മനസ്സിനെ
തളര്‍ത്തിയ നിമിഷങ്ങള്‍,,എല്ലാം ഒരു കുഞ്ഞിനെ കാണാനുള്ള കൊതിയില്‍ മറക്കുന്നു....
എന്ന് വരും അവള്‍ അല്ലെങ്ങില്‍ അവന്‍ എന്നുള്ള മനസ്സിന്റെ കൊതി,,,പ്രാര്‍ത്ഥനകളും
വഴിപാടുകളുമായ് ദിവസങ്ങള്‍ പോകുമ്പോള്‍,,,,കുഞ്ഞിന്റെ ചിരിയും കരച്ചിലും കേള്‍ക്കാന്‍ കൊതിച്ച
ആ മനസിന്റെ കണ്ണുനീര്‍ ഒരിക്കലും വര്ന്നിരുന്നില്ല.
വിവാഹ ജീവിതം ഒരിക്കലും ഒരു കൈപുള്ള വേദനയായി മാറാന്‍ ആരും കൊതിക്കാറില്ല,,,
ആദ്യ സന്തോഷ ദിനങ്ങള്‍ കഴിഞ്ഞുള്ള ഒരു കുഞ്ഞിന്റെ വരവിനായുള്ള കാത്തിരുപ്പിനു നീളം കൂടുമ്പോള്‍
ആ സന്തോഷവും ഒരു ചെറു വേദനയായി മാറുന്നു.എവിടെയാണ് പിഴച്ചത്, എവിടെയാണ് നഷ്ടങ്ങള്‍ സംഭവിച്ചത്
എല്ലാം ഓര്‍ത്തു ഓര്‍ത്തു വേദനിക്കുന്ന ദിവസങ്ങള്‍.അയല്‍ക്കാരുടെയും വീടുകരുടെയും മുനവെച്ചുള്ള ചോദ്യങ്ങള്‍
എല്ലാം തരണം ചെയ്യാന്‍ ആ മനസ്സ് പെടാപാടു പെടുമ്പോള്‍ അവള്‍ക്കാശ്വാസം തന്നെ താലികെട്ടിയ പുരുഷന്‍ മാത്രം.
ആശ്വസങ്ങളുടെയും പരിഹാസങ്ങളുടെയും ഇടയില്‍ ആ ജീവിതത്തിലേക്ക് ഒരു കുഞ്ഞു പിറന്നാല്‍ അവരുടെ സന്തോഷത്തിനു
അതിരുകള്‍ ഇല്ലാതാകുന്നു.മുന്‍പ് വേദനിപിച്ചവര്‍ സന്തോഷിക്കുന്ന മുഖവുമായ് അരികില്‍ നില്‍ക്കുമ്പോള്‍ തങ്ങള്‍ ജീവിതത്തിലെ
എല്ലാം നേടിയ തോന്നല്‍,,,,,,,,,,,,, എല്ലാവരും തന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കാണുമ്പോള്‍ ഈ സന്തോഷം കാണുവാനോ
തങ്ങളെ ഇത്രയും നാള്‍ ദൈവം വേദനകള്‍ നല്‍കി പരീക്ഷിച്ചത് എന്ന് തോന്നി പോകുന്നു,,,
എല്ലാം അവളുടെ മടിയില്‍ കിടന്നു ആലോചിക്കുമ്പോള്‍ തമാശ പോലെ അവള്‍ കാതില്‍ പറഞ്ഞു
"കിടന്നോ നാളെ മോന്റെ പിറന്നാള്‍ അല്ലെ പള്ളില്‍ പോവണ്ടേ,,"അതെ നാളെ അവന്റെ പിറന്നാള്‍, വേദനകള്‍ നിറഞ്ഞ ഞങ്ങളുടെ
ജീവിതത്തിലേക് സന്തോഷവുമായ് കടന്നു വന്നവന്‍ ,,,തങ്ങളെ പോലെ വേദന അനുഭവിക്കുന എത്രയോ ദമ്പതികള്‍ ഉണ്ടാവും.
ദൈവം അവര്‍ക്ക് സന്തോഷം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു മകനു ഉമ്മ നല്‍കി അവളിലേക്ക് ചേര്‍ന്ന് കിടന്നു.,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,(മനസ്സിന്റെ വേദനകള്‍ ദൈവം കാണുന്നുണ്ട്,,അവിടുത്തെ അനുഗ്രഹത്തിന് മുന്നില്‍ ഒന്നും ഇല്ല,,)
Tuesday, November 9, 2010
Friday, September 3, 2010
പ്രണയവര്‍ണ്ണം
പ്രണയം അത് ഒരു സുഗന്ധം നിറഞ്ഞ കാറ്റുപോല്‍ തഴുകിയ ദിനമായിരുന്നു അത്,
ഞാന്‍ ഒരു കവിയല്ല, ഒരു കഥാക്രിതുമല്ല,,പക്ഷെ എന്നില്‍ പ്രണയം നിറഞ്ഞപോള്‍
ഞാനറിയാതെ കവിയും കഥാക്രിതുമായ് മാറി ,,,,,
പ്രണയത്തിന്‍റെ സൗന്ദര്യം എന്നില്‍ നിറഞ്ഞപോള്‍ അത് എഴുതി വെക്കുന്ന
കഥാകൃതതാക്കി മാറ്റി,,ആ പ്രണയം അവളോടു പറഞ്ഞു നടക്കുമ്പോള്‍
ഞാനൊരു കവിയുമായി മാറി ,,,,,,,,,,,
പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും ദൈവം സൗന്ദര്യം നല്‍കി,
പക്ഷെ പലപ്പോഴും നാം അത് കാണാറില്ല,,എന്നാല്‍ എന്നില്‍ പ്രണയം
നിറഞ്ഞപ്പോള്‍ എല്ലാ സൗന്ദര്യവും ആസ്വദിച്ചു തുടങ്ങി ,,,,
മഴയും മഴയില്‍ തുള്ളിതെരിക്കുന്ന മഴത്തുള്ളികളും അതില്‍
ഒഴുകി നടന്നു പൊട്ടിത്തെറിക്കുന്ന കുമിളകളും,മഴ കൊള്ളാതെ
മരങ്ങളില്‍ ഒതുങ്ങി ഇരിക്കുന്ന പക്ഷികളും, മഴ മേഘങ്ങളേ
പറഞ്ഞുവിട്ടു വെളിച്ചം തരുന്ന ആ നീല ആകാശത്തെയും,
പകല്‍ തുടങ്ങുമ്പോള്‍ പതിയെ പുറത്തു വരുന്ന സൂര്യനെയും,
കൊഞ്ചി കൊഞ്ചി സംസാരിക്കുന്നപോലെ പറന്നു
പോകുന്ന പക്ഷികളും,കാറ്റില്‍ പതിയെ ഇളകിയാടുന്ന ഇലകളെയും
എല്ലാം എല്ലാത്തിനും സൗന്ദര്യം കണ്ടു ഞാന്‍,
ഇതിനെക്കാള്‍ ഏറെ സൗന്ദര്യം നിറഞ്ഞതായിരുന്നു എന്‍റെ പ്രണയം,
ഒരു നൂറു വാക്കുകള്‍ അവളോടു പറയാന്‍ കൊതിച്ചു,പക്ഷെ
അവളെ കാണുമ്പോള്‍ അവയെല്ലാം കവിതകള്‍ പോലെ
ചെറു വാക്കുകളായി മാറി ,,,,,,,,,,,,,,,,,,,
ഞാന്‍ ഒരു കവിയല്ല, ഒരു കഥാക്രിതുമല്ല,,പക്ഷെ എന്നില്‍ പ്രണയം നിറഞ്ഞപോള്‍
ഞാനറിയാതെ കവിയും കഥാക്രിതുമായ് മാറി ,,,,,
പ്രണയത്തിന്‍റെ സൗന്ദര്യം എന്നില്‍ നിറഞ്ഞപോള്‍ അത് എഴുതി വെക്കുന്ന
കഥാകൃതതാക്കി മാറ്റി,,ആ പ്രണയം അവളോടു പറഞ്ഞു നടക്കുമ്പോള്‍
ഞാനൊരു കവിയുമായി മാറി ,,,,,,,,,,,
പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും ദൈവം സൗന്ദര്യം നല്‍കി,
പക്ഷെ പലപ്പോഴും നാം അത് കാണാറില്ല,,എന്നാല്‍ എന്നില്‍ പ്രണയം
നിറഞ്ഞപ്പോള്‍ എല്ലാ സൗന്ദര്യവും ആസ്വദിച്ചു തുടങ്ങി ,,,,
മഴയും മഴയില്‍ തുള്ളിതെരിക്കുന്ന മഴത്തുള്ളികളും അതില്‍
ഒഴുകി നടന്നു പൊട്ടിത്തെറിക്കുന്ന കുമിളകളും,മഴ കൊള്ളാതെ
മരങ്ങളില്‍ ഒതുങ്ങി ഇരിക്കുന്ന പക്ഷികളും, മഴ മേഘങ്ങളേ
പറഞ്ഞുവിട്ടു വെളിച്ചം തരുന്ന ആ നീല ആകാശത്തെയും,
പകല്‍ തുടങ്ങുമ്പോള്‍ പതിയെ പുറത്തു വരുന്ന സൂര്യനെയും,
കൊഞ്ചി കൊഞ്ചി സംസാരിക്കുന്നപോലെ പറന്നു
പോകുന്ന പക്ഷികളും,കാറ്റില്‍ പതിയെ ഇളകിയാടുന്ന ഇലകളെയും
എല്ലാം എല്ലാത്തിനും സൗന്ദര്യം കണ്ടു ഞാന്‍,
ഇതിനെക്കാള്‍ ഏറെ സൗന്ദര്യം നിറഞ്ഞതായിരുന്നു എന്‍റെ പ്രണയം,
ഒരു നൂറു വാക്കുകള്‍ അവളോടു പറയാന്‍ കൊതിച്ചു,പക്ഷെ
അവളെ കാണുമ്പോള്‍ അവയെല്ലാം കവിതകള്‍ പോലെ
ചെറു വാക്കുകളായി മാറി ,,,,,,,,,,,,,,,,,,,
Saturday, July 10, 2010
വേര്‍പാട്
കൊതിച്ച ദിനങ്ങളും കൊതിച്ച രാവുകളും
എല്ലാം എല്ലാം ഓര്‍മകള്‍ മാത്രമാകിയ
ഒരു വിട പറച്ചില്‍ ,,,,,,,,,,,,,,,,,,,,,,,
അവളുടെ മനസ്സിന്‍റെ വിങ്ങല്‍ ആ യാത്ര
പറച്ചിലില്‍ ഞാന്‍ കണ്ടു ,,,,,
എന്നരികില്‍ ഓടി എത്തി അവളുടെ ആ
തണുത്ത കൈകള്‍ കൊണ്ട് എന്‍റെ കൈയില്‍
തട്ടി,,എന്നെ ആ നനഞ്ഞ കണ്ണുകള്‍ കൊണ്ട്
നോക്കിയപ്പോള്‍ ഞാന്‍ ആ കണ്ണില്‍ കണ്ടത്
ഒരു യാത്ര പറച്ചിലായിരുന്നില്ല അവളുടെ
മനസ്സിന്‍റെ തേങ്ങലയിരുന്നു,,,,,
അവളോടോത്തിരുന്ന ദിനങ്ങള്‍ ,,,,,
അവളെ കൊഞ്ചിച്ച നിമിഷങ്ങള്‍,,
അവള്‍ നാണിച്ചു നിന്ന രാത്രികള്‍,,,
അവളോടൊത്തു സഞ്ചരിച്ച യാത്രകള്‍,,,
എല്ലാം എല്ലാം,,,,,
ഇനി എത്ര നാളത്തെ കാത്തിരുപ്പ് ,,,
ഇനി എത്ര നാളത്തെ വിങ്ങലുകളും
നെടുവീര്‍പ്പുകളും .,,,,
കാണാനുള്ള ആഗ്രഹങ്ങള്‍ കടിച്ചമര്‍ത്തുന്ന
മനസ്സിന്‍റെ വിങ്ങലുകള്‍ എല്ലാം എല്ലാം
ഇനി ,,,,
വേണ്ട ഇനി ഇങ്ങനെ ഒരു വേര്‍പാട്
എല്ലാം ഒരു വേര്‍പാടില്‍ നിന്നുള്ള
നൊമ്പരം മാത്രം ,,,,,,,
എല്ലാം എല്ലാം ഓര്‍മകള്‍ മാത്രമാകിയ
ഒരു വിട പറച്ചില്‍ ,,,,,,,,,,,,,,,,,,,,,,,
അവളുടെ മനസ്സിന്‍റെ വിങ്ങല്‍ ആ യാത്ര
പറച്ചിലില്‍ ഞാന്‍ കണ്ടു ,,,,,
എന്നരികില്‍ ഓടി എത്തി അവളുടെ ആ
തണുത്ത കൈകള്‍ കൊണ്ട് എന്‍റെ കൈയില്‍
തട്ടി,,എന്നെ ആ നനഞ്ഞ കണ്ണുകള്‍ കൊണ്ട്
നോക്കിയപ്പോള്‍ ഞാന്‍ ആ കണ്ണില്‍ കണ്ടത്
ഒരു യാത്ര പറച്ചിലായിരുന്നില്ല അവളുടെ
മനസ്സിന്‍റെ തേങ്ങലയിരുന്നു,,,,,
അവളോടോത്തിരുന്ന ദിനങ്ങള്‍ ,,,,,
അവളെ കൊഞ്ചിച്ച നിമിഷങ്ങള്‍,,
അവള്‍ നാണിച്ചു നിന്ന രാത്രികള്‍,,,
അവളോടൊത്തു സഞ്ചരിച്ച യാത്രകള്‍,,,
എല്ലാം എല്ലാം,,,,,
ഇനി എത്ര നാളത്തെ കാത്തിരുപ്പ് ,,,
ഇനി എത്ര നാളത്തെ വിങ്ങലുകളും
നെടുവീര്‍പ്പുകളും .,,,,
കാണാനുള്ള ആഗ്രഹങ്ങള്‍ കടിച്ചമര്‍ത്തുന്ന
മനസ്സിന്‍റെ വിങ്ങലുകള്‍ എല്ലാം എല്ലാം
ഇനി ,,,,
വേണ്ട ഇനി ഇങ്ങനെ ഒരു വേര്‍പാട്
എല്ലാം ഒരു വേര്‍പാടില്‍ നിന്നുള്ള
നൊമ്പരം മാത്രം ,,,,,,,
Monday, July 5, 2010
നിറം
ഒരായിരം വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രം പോല്‍
എന്‍ മുന്നില്‍ നിന്ന എന്‍ തോഴി,,,,
എന്‍ സ്നേഹം അറിയാന്‍ എന്തെ നീ വൈകി ,,,,
പഞ്ഞി മേഘങ്ങള്‍ക്കിടയിലൂടെ ഇടറി വീഴുന്ന
പൊന്‍ കിരണം പോല്‍ നിന്‍ പുഞ്ചിരി എന്നില്‍
മായാതെ നില്‍ക്കുന്നു,,,,,,,
സ്നേഹിക്കാന്‍ കൊതിച്ച നാളുകളില്‍ എന്‍
മനസ്സില്‍ പെയയ്തിറങ്ങിയ ഒരു വര്‍ണ മഴയാണ്
നീ ,,,
എന്നിലെ സ്നേഹം നിന്നെ അറിയിക്കാന്‍ എന്നെ
കവിയാക്കി മാറ്റിയ എന്‍ പ്രിയതമേ,,,
നിന്‍ മറുപടി കേള്‍ക്കാനായി കൊതിച്ചു നിന്ന
നിമിഷങ്ങള്‍ ,,,,,നിന്‍റെ മറുപടി ,,,,,,എല്ലാം
എല്ലാം നീ എന്നില്‍ പെയ്ത മഴ പോല്‍
എന്‍ മനസ്സിന്‍റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങി,,
എന്‍ മുന്നില്‍ നിന്ന എന്‍ തോഴി,,,,
എന്‍ സ്നേഹം അറിയാന്‍ എന്തെ നീ വൈകി ,,,,
പഞ്ഞി മേഘങ്ങള്‍ക്കിടയിലൂടെ ഇടറി വീഴുന്ന
പൊന്‍ കിരണം പോല്‍ നിന്‍ പുഞ്ചിരി എന്നില്‍
മായാതെ നില്‍ക്കുന്നു,,,,,,,
സ്നേഹിക്കാന്‍ കൊതിച്ച നാളുകളില്‍ എന്‍
മനസ്സില്‍ പെയയ്തിറങ്ങിയ ഒരു വര്‍ണ മഴയാണ്
നീ ,,,
എന്നിലെ സ്നേഹം നിന്നെ അറിയിക്കാന്‍ എന്നെ
കവിയാക്കി മാറ്റിയ എന്‍ പ്രിയതമേ,,,
നിന്‍ മറുപടി കേള്‍ക്കാനായി കൊതിച്ചു നിന്ന
നിമിഷങ്ങള്‍ ,,,,,നിന്‍റെ മറുപടി ,,,,,,എല്ലാം
എല്ലാം നീ എന്നില്‍ പെയ്ത മഴ പോല്‍
എന്‍ മനസ്സിന്‍റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങി,,
Subscribe to:
Posts (Atom)