Friday, September 3, 2010

പ്രണയവര്‍ണ്ണം

പ്രണയം അത് ഒരു സുഗന്ധം നിറഞ്ഞ കാറ്റുപോല്‍ തഴുകിയ ദിനമായിരുന്നു അത്,
ഞാന്‍ ഒരു കവിയല്ല, ഒരു കഥാക്രിതുമല്ല,,പക്ഷെ എന്നില്‍ പ്രണയം നിറഞ്ഞപോള്‍
ഞാനറിയാതെ കവിയും കഥാക്രിതുമായ് മാറി ,,,,,
പ്രണയത്തിന്‍റെ സൗന്ദര്യം എന്നില്‍ നിറഞ്ഞപോള്‍ അത് എഴുതി വെക്കുന്ന
കഥാകൃതതാക്കി മാറ്റി,,ആ പ്രണയം അവളോടു പറഞ്ഞു നടക്കുമ്പോള്‍
ഞാനൊരു കവിയുമായി മാറി ,,,,,,,,,,,
പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും ദൈവം സൗന്ദര്യം നല്‍കി,
പക്ഷെ പലപ്പോഴും നാം അത് കാണാറില്ല,,എന്നാല്‍ എന്നില്‍ പ്രണയം
നിറഞ്ഞപ്പോള്‍ എല്ലാ സൗന്ദര്യവും ആസ്വദിച്ചു തുടങ്ങി ,,,,
മഴയും മഴയില്‍ തുള്ളിതെരിക്കുന്ന മഴത്തുള്ളികളും അതില്‍
ഒഴുകി നടന്നു പൊട്ടിത്തെറിക്കുന്ന കുമിളകളും,മഴ കൊള്ളാതെ
മരങ്ങളില്‍ ഒതുങ്ങി ഇരിക്കുന്ന പക്ഷികളും, മഴ മേഘങ്ങളേ
പറഞ്ഞുവിട്ടു വെളിച്ചം തരുന്ന ആ നീല ആകാശത്തെയും,
പകല്‍ തുടങ്ങുമ്പോള്‍ പതിയെ പുറത്തു വരുന്ന സൂര്യനെയും,
കൊഞ്ചി കൊഞ്ചി സംസാരിക്കുന്നപോലെ പറന്നു
പോകുന്ന പക്ഷികളും,കാറ്റില്‍ പതിയെ ഇളകിയാടുന്ന ഇലകളെയും
എല്ലാം എല്ലാത്തിനും സൗന്ദര്യം കണ്ടു ഞാന്‍,
ഇതിനെക്കാള്‍ ഏറെ സൗന്ദര്യം നിറഞ്ഞതായിരുന്നു എന്‍റെ പ്രണയം,
ഒരു നൂറു വാക്കുകള്‍ അവളോടു പറയാന്‍ കൊതിച്ചു,പക്ഷെ
അവളെ കാണുമ്പോള്‍ അവയെല്ലാം കവിതകള്‍ പോലെ
ചെറു വാക്കുകളായി മാറി ,,,,,,,,,,,,,,,,,,,

No comments:

Post a Comment