അരികില്‍ നില്‍ക്കാന്‍ കൊതിച്ച നിമിഷം, ആ പാവാടക്കാരിയുടെ പിന്നാലെ പാടവരമ്പിലൂടെ എന്റെതാകുന്ന നിമിഷങ്ങള്‍ ഓര്‍ത്തു അവളുടെ പിന്നാലെ നടക്കുമ്പോള്‍
ഓര്‍മ്മയില്‍കണ്ട സ്വപ്‌നങ്ങള്‍ സത്യമാകാന്‍ ആഗ്രഹിച്ചു.
മുത്ത് മണി മാല ഇട്ടു ഇളകി ഒഴുകുന്ന കഴുത്തും,
കറുത്ത മുത്തുള്ള കമ്മലിട്ട കാതുകളും,
അധികം അല്ലെങ്കിലും നടക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്ന കുപ്പി വളകള്‍ ഇട്ട കൈകളും ,
വെള്ളി കൊലുസുകള്‍ ഇട്ട സുന്ദരമായ പാദങ്ങളും, നടക്കുമ്പോള്‍ ആല്‍ത്തറയില്‍ ഞാന്‍
ഉണ്ടോ എന്ന് ഒളിഞ്ഞു നോക്കുന്ന ആ കറുത്ത് നീണ്ട കണ്ണുകളും എല്ലാം എല്ലാം എന്റേത്
മാത്രമായ ആ പവടക്കാരിക്ക് സ്വന്തം.
No comments:
Post a Comment