എന്നും ഓർമിക്കുന്ന ഒരു നല്ല ദിനം.ഓർമകളിലെ പെസഹായും ദു:ഖ വെള്ളിയും പിന്നെ ഈസ്റ്റർ രാത്രി പള്ളിയിൽ ഒരുക്കിയ കല്ലറയിൽ നിന്നും യേശ്ശുവിൻെറ ഉയർത്തെഴുന്നെൽപ്പിന് പുറത്തു പൊട്ടുന്ന പടക്കത്തിൻെറ ശബ്ദം കേട്ടു ഞെട്ടി എണീക്കുന്ന കുട്ടികളുടെ കരച്ചിലും ,എന്താണ് പള്ളിയിൽ നടക്കുന്നത് എന്ന് അറിയാൻ ആ സമയത്ത് ഓടി അകത്തേക്കു പായുന്ന കുട്ടികളും എല്ലാം മുറ്റത്തെ തെങ്ങിൽ ചാരി കൂട്ടുകാരുമൊത്തു നിന്ന്നോക്കി കാണുമ്പോൾ ഞങ്ങൾ വലിയ ആണുങ്ങൾ ആയ പോലെ ഒരു തോന്നൽ. ഈ സമയങ്ങളിൽ പുതിയ പുതിയ ചുരിദാറും തങ്ങൾ വാങ്ങിയ പുതിയ മോഡൽ ഡ്രെസ്സും കാണിക്കാൻ പള്ളിയിലേക്ക് വരുന്ന പെൺകുട്ടികളെ ഒളികണ്ണെറിഞ്ഞു നോക്കുന്ന, ചൂടും തണുപ്പും നിറഞ്ഞു നില്ക്കുന്ന ഈസ്റ്റെർ രാത്രി ഒരിക്കലും മനസ്സിൽ നിന്നും മായുന്നില്ല.
തലയിൽ വെച്ച പൂക്കളുടെയും പുതിയ ഉടുപ്പിൻെറയും മണം നിറഞ്ഞു നിൽക്കുന്ന പള്ളിമുറ്റം,,ഉയർത്തെഴുന്നേറ്റ യെശുവിൻ രൂപവും കൊണ്ടുള്ള പ്രദക്ഷിണം പോകാൻ മെഴുകുതിരി കത്തികുമ്പോൾ ആ മെഴുകുതിരി വെട്ടത്തിൽ തെളിയുന്ന ഒരായിരം നിറമുള്ള കണ്ണുകൾ. ആ കണ്ണുകളിൽ ഏതെങ്കിലും ഒന്നിൽ ഉടക്കുവനായി കൊതിയോടെ നോക്കി തിരയുന്ന വേറെ കുറെ കണ്ണുകൾ. ആ മെഴുകുതിരി വെളിച്ചത്തിൽകണ്ട നിറമുള്ള ഓർമകളും ആ പാതിരാവും എല്ലാം ഇന്ന് ഇങ്ങകലെ ആയിരത്തൊന്നു രാവുകളും അറബിക്കഥകളും മണലാരണ്യവും കടന്നു അറബി നാട്ടിൽ ഒരു പ്രവാസിയായി നിൽക്കുമ്പോൾ ഈ ദിനങ്ങളും പഴയ ഓർമ്മകളും എല്ലാംഒരിക്കലും തിരിച്ചു കിട്ടാനാവാത്ത ഒരു വിലയേറിയ ഓർമ്മകൾ ആയിരിക്കുന്നു,
ഓര്മ്മകളുടെ തോണിയിൽ ഇപ്പോൾ കുടുംബവും കുട്ടികളും കൂട്ടിനായി,,, ഇനി എന്നാണ് ആ മെഴുകുതിരി വെട്ടത്തിൽ തിളങ്ങുന്ന തൻറെ കുടുംബത്തിൻറെ നിറമുള്ള കണ്ണുകൾ തേടി പള്ളിമുറ്റത്തു നില്ക്കുന്ന ആ ഈസ്റെർ ദിനം എത്തുന്നതു ,,,,,,
കാത്തിരിക്കുന്നു ആ ഈസ്റെർ ദിവസത്തിനായി ,,,,,,,,,,,,,

Happy Easter ..
ReplyDeletedo write more, often