ഒരു ഒറ്റപ്പടലിന്റെ വേദന മനസ്സിനെ ഒത്തിരി വേദനിപ്പിക്കുന്നു.ദൂരെ നിൽക്കുമ്പോൾ കാണുന്ന സ്നേഹം അരികിൽ എത്തുമ്പോൾ ഒന്നും അല്ല എന്ന് തോനുന്നു.മനസിനെ മയപ്പെടുത്തുവാൻ നോക്കുമ്പോൾ വേദനകൾ വന്നുകൊണ്ടേയിരിക്കുന്നു. അനിയനോടും അവന്റ ഭാര്യയോടും കുഞ്ഞിനോടും അവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഞങ്ങൾ ഇങ്ങനെ അവരോടുകൂടെ ജീവിക്കണ്ട എന്ന് തോന്നും.എൻറെ വേദനകൾ ആരെയും അറിയിക്കാതെ പോയാലും അവളോടും എന്റ കുഞ്ഞിനോടും അവർക്കുളള ചെറിയ അകലംപോലും എന്നിൽ വല്ലാത്ത വേദന ഉണ്ടാക്കുന്നു. ഈ ഭൂമിയിൽ ഞങ്ങൾ ഒരു അനാഥരെ പോലെ.ഈ ഒറ്റപെടലിലും ഞങ്ങൾ അവരെ നല്ല പോലെ സ്നേഹിക്കുന്നു.
ഒരു ഭവനം ഉണ്ടാക്കിയപ്പോൾ വേണ്ട എന്ന് അകലേക്ക് വലിച്ച് എറിയപ്പെട്ട കല്ലു ഒരു നാൾ ആ ഭവനത്തിന്റെ മൂലക്കല്ലായി മാറി. ഏതെങ്കിലും ഒരു നാൾ ഞങ്ങളുടെ സ്നേഹം അവർ തിരിച്ചറിയും. ഇപ്പോഴും ഞങ്ങളുടെ വേദന അവർ ഞങ്ങളെ മനസ്സിലാക്കാതെ പോകുന്നതാണ്. രണ്ടു കണ്ണുകളും ഒരേ പോലെ തുറന്നു നോക്കാതെ ഒരു കണ്ണ് പാതി തുറന്നു നോക്കി മറുകണ്ണിലൂടെ എല്ലാം കാണാം എന്ന് അവർ ചിന്തിക്കുന്നു.മറ്റുള്ളവർ അത് കണ്ടാലും തങ്ങൾ രണ്ടു കണ്ണും ഒരുപോലെ തുറന്നു കാണുന്നു എന്നവർ പറഞ്ഞു നടക്കുന്നു.
ഇതു പോലെ എത്ര കുടുംബങ്ങൾ കാണും എന്നു ഞാൻ ചിന്തിക്കുന്നു.മാതാപിതാക്കളും മക്കളും ഒരു സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നത് എത്ര വീടുകളിൽ കാണാൻ കഴിയും.ഇങ്ങനെയൊക്കെ അല്ലെ ഓരോ അണു കുടുംബവും ഉണ്ടാകുനത്

No comments:
Post a Comment